പോറ്റി വളർത്തിയിട്ടും തുർക്കിക്ക് ഭീകരർ പണികൊടുത്തു.

പോറ്റി വളർത്തിയിട്ടും തുർക്കിക്ക് ഭീകരർ പണികൊടുത്തു.
Oct 23, 2024 11:05 PM | By PointViews Editr


അങ്കാറ: 532 എഡിയിൽ നിർമ്മിച്ച ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം പിടിച്ചെടുത്ത് മുസ്ലീം മോസ്ക് ആക്കി മാറ്റിയ എർദോഗാൻ ഭരിക്കുന്ന തുർക്കിയിൽ ഇസ്ലാമിക തീവ്രവാദികളുടെ ഭീകര ആക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സ്ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റതായും മൂന്ന് പേർ കൊല്ലപ്പെട്ടതായും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഒരു കൂട്ടം ഭീകരർ എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയിൽ നുഴഞ്ഞു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിൽ ചാവേറായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും അലി യെർലികായ വ്യക്തമാക്കി. അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുർദിഷ് ഭീകരരും ഇതിനുമുമ്പ് തുർക്കിയിൽ ഭീകരാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേലിന് എതിരെ എർദോഗൻ ഭീഷണി മുഴക്കി നിൽക്കുന്നതിന് ഇടയിലാണ് സ്വന്തം പാളയത്തിൽ സംരക്ഷിച്ചിരുന്ന ഐഎസ് തന്നെ എർദോഗൻ്റെ തലസ്ഥാന പട്ടണത്തിൽ തന്നെ പണി കൊടുത്തത്. തുർക്കിയിൽ നിലവിൽ നിരവധി ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇസ്രായേലിനോടുള്ള വിരോധം തീർക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനകൾ തന്നെ സൗകര്യമെല്ലാം ഒരുക്കി കൊടുത്തതുർക്കിക്ക് നേരേ തിരിഞ്ഞതിൽ എർദോഗൻ ഞെട്ടലിലാണ്. 20 കൊല്ലത്തിൽ അധികമായി തുര്‍ക്കി ഭരിക്കുന്നത് റജബ് ത്വയ്ബ് എര്‍ദോഗാന്‍ ആണ്.

Terrorists gave work to Turkey even though it raised potty.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories